Neeraj madhav
PANIPAALI
ഉറങ്ങു.. ഉറങ്ങു..

ഉറങ്ങു.. ഉറങ്ങു.. ഉറങ്ങു.. ഉറങ്ങു..


ആയി ആയി ഓ.. പണി പാളി ലോ..

രാരീ രാരം പാടി ഉറക്കാൻ 

ആരുമില്ലല്ലോ


ആയി ആയി ഓ.. പണി പാളി ലോ..

രാരീ രാരം പാടി ഉറക്കാൻ 

ആരുമില്ലല്ലോ


ആയി ആയി ഓ.. പണി പാളി ലോ..

രാരീ രാരം പാടി ഉറക്കാൻ 

ആരുമില്ലല്ലോ


ആയി ആയി ഓ.. പണി പാളി ലോ..

രാരീ രാരം പാടി ഉറക്കാൻ 

ആരുമില്ലല്ലോ


എനിക്ക് രാരീ രാരോ പാടാൻ ആളില്ല


മുറിയിൽ തനിച്ചാണു

കണ്ണടച്ചാൽ ഉറക്കം വരുന്നില്ല

വാട്സാപ്പ് ഇൽ ആരും ലൈവ് ഇല്ല

ലൈറ്റ് അണച്ചാൽ ഇരുട്ടത് ചിലപ്പോൾ

അരികത്തു വരുമോ ഭൂതം


കട്ടിലിനടിയിൽ കേട്ടോ അനക്കം

ഇന്നലത്തെ പടത്തിലെ പ്രേതം

മുള്ളാൻ മനസ്സിൽ മുളപ്പെട്ട മോഹം

പുതപ്പൊന്നു മാറ്റാൻ മടി മടി

വെള്ളം കുടിക്കാൻ ഒടുക്കത്തെ ദാഹം

കതകൊന്നു തുറക്കാൻ പേടി പേടി

സീലിംഗ് ഫാന്റെ ഒടുക്കത്തെ കറക്കം

ചട പട ചട പട കാറ്റിലെ കൊലവിളി

കണ്ണടച്ചാൽ ചെവിയിലെ മുഴക്കം

കീ കീ കീ കീ കൊതുകിന്റെ നിലവിളി


യൂട്യൂബ്കണ്ട് കണ്ടു മടുത്തു

ഇനിയെന്ത് ചെയ്യും എന്ത് കണ്ടു വെറുക്കും

പബ് ജി യിൽ പലവട്ടം വെടി കൊണ്ട് മരിച്ചു

ലുഡോ കളിച്ചിട്ട് തോറ്റു തോറ്റു  മടുത്തു


ചരിഞ്ഞിട്ടും തിരിഞ്ഞിട്ടും

തല കുത്തി മറിഞ്ഞിട്ടും

വരുന്നില്ല ഉറക്കം

തലക്കൊരു പെരുപ്പം


എന്തൊരു വിധി ഇത്

എന്തൊരു ഗതി ഇത്

ആരുക്കും വരുത്തല്ലേ

പടച്ചവനെ


ആയി ആയി ഓ.. പണി പാളി ലോ..

രാരീ രാരം പാടി ഉറക്കാൻ 

ആരുമില്ലല്ലോ -(4)


ഡും ഡും ആരോ കതകിനു തട്ടി

ഞാനൊന്ന് ഞെട്ടി.. വീണ്ടും തട്ടി..

ആരാ. ഞാനാ.. 

എന്താ.. തുറക്ക്..

എന്തിനു വന്നു.. പാടി ഉറക്കാൻ..


അയ്യോ ഈ ശബ്ദം എനിക്കറിയാല്ലോ

ഞാനാ അയലത്തെ സരളേടെ മോളാ

സരളേടെ മോളെ എന്താ ഇവിടെ

ചേട്ടനെ കാണാൻ കതക് തുറക്ക് 


എന്റെ ഒടയ തമ്പുരാനെ...

ഇത്ര വിളി കേട്ടോ

എന്നെ പാടി ഉറക്കാൻ അരികിലൊരു

അഴകിയ സുന്ദരി ഇതുവഴി വന്നോ 


ഞൊടിയിടയിൽ ഞാനാ കതക് തുറന്നു

അടി മുടി നോക്കി മനസ്സ് തളർന്നു

സരളേടെ മോളെ പൊന്നിന്റെ കരളേ

കാലിന്റെ അടി എന്താ നിലത്തുറക്കാതെ

അത് പിന്നെ ചേട്ടാ സൂക്ഷിച്ചു നോക്ക്

ഞാൻ നിങ്ങൾ ഉദ്ദേശിച്ച ആളല്ല കേട്ടോ


ഞാനൊരു വട യക്ഷി  പണിപാളി

ഇത് വഴി പോയപ്പം

ചുമ്മാ കേറിയതാ പണിപാളി

പാലകൾ പൂത്തില്ലേ..

എനിക്ക് ആശകൾ മൂത്തില്ലേ..

ഒന്ന് കാണാൻ കേറിയതാ


ഞാൻ അപ്പുറത്തെ വീട്ടിലെ

സുഗുണന്റെ ഭാര്യയുടെ

കൊരവള്ളി കടിച്ചു

വയറൊക്കെ നിറഞ്ഞു

ഇന്നെത്തെക്കായി..


അപ്പം കേട്ട് നിന്റെ ഒടുക്കത്തെ പാട്ട്

രാരി രാരം പാടി ഉറക്കാൻ ആരുമില്ല തനിച്ചാണ്

അത് കേട്ടു മനസ്സലിഞ് ഇതുവഴി വന്നതാണ്


അരികിൽ വാ.. മൈ ജൂസി ബോയ്..

എൻ കരിമ്പിൻ കനിയേ..

ഇളനീർ കുടമേ..

തഴുകി ഉറക്കാം തടവി ഉറക്കാം

രാരി രാരം പാടി ഉറക്കാം


യക്ഷി എങ്കിൽ യക്ഷി പുല്ല്

ഒറ്റക്കാര്യം പറയട്ടെ നില്

കൊല്ലുന്നെങ്കിൽ ഉറക്കിയിട്ട് കൊല്ല്

അങ്ങനെയേലും ഉറങ്ങിയിട്ട് ചാവാം


ആയി ആയി ഓ.. പണി പാളി ലോ..

രാരീ രാരം പാടി ഉറക്കാൻ 

യക്ഷി വന്നല്ലോ


ആയി ആയി ഓ.. പണി പാളി ലോ..

യക്ഷി യക്ഷി യക്ഷി വന്നല്ലോ


ആയി ആയി ഓ.. പണി പാളി ലോ..

രാരീ രാരം പാടി ഉറക്കാൻ 

യക്ഷി വന്നല്ലോ


ആയി ആയി ഓ.. പണി പാളി ലോ..

രാരീ രാരം പാടി ഉറക്കാൻ 

യക്ഷി വന്നല്ലോ